ബിജെപിയിൽ ചേരാൻ 35 കോടി; സച്ചിന്റെ വക്കീൽ നോട്ടീസ്; പോര് ചൂടായി

sachin-pilot-2
SHARE

രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയപോര് മുറുകുന്നു. ആരോപണം ഉന്നയിച്ച എംഎൽഎ ഗിരിരാജ് മലിംഗക്കെതിരെ സച്ചിൻ പൈലറ്റ് വക്കീൽ നോട്ടീസയച്ചു. അടിസ്ഥാനരഹിതവും വിദ്വേഷപരവുമായ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്. ബിജെപിയിൽ ചേരാൻ സച്ചിൻ 35 കോടി വാഗ്‌ദാനം ചെയ്തുവെന്നായിരുന്നു മലിംഗ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്. 

അതേസമയം വിമത എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ച വരെ നടപടി സ്വീകരിക്കരുതെന്ന ഹൈക്കോടതി നിര്‍േദശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്  സ്പീക്കര്‍ സിപി ജോഷി. അയോഗ്യത നടപടികളിൽ നിന്ന്  സച്ചിനും 18 വിമത എംഎൽഎ മാർക്കും സംരക്ഷണം ലഭിച്ചെങ്കിലും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ 2 എംഎൽഎ മാർക്കെതിരെയുള്ള നീക്കം അന്വേഷണ സംഘം ശക്തമാക്കിയേക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...