ഓണത്തിന് സൗജന്യ പലവ്യഞ്ജന കിറ്റ്; സഹായം എല്ലാ കാര്‍ഡുടമകള്‍ക്കും

ration-13
SHARE

ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 15 ഇനങ്ങളടങ്ങിയ കിറ്റ് നൽകും. സൗജന്യ പലവ്യഞ്ജനകിറ്റുകള്‍ ഓഗസ്റ്റ് അവസാനവാരം വിതരണം തുടങ്ങും. മുന്‍ഗണനേതരവിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 15 രൂപ നിരക്കില്‍ 10 കിലോ അരിയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആലോചന. എല്ലാ വശങ്ങളും കണക്കിലെടുത്തുമാത്രം അന്തിമതീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് 1038 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിവനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ 15,032 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇന്ന് 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അതിൽ 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് വന്നവർ– 87 , മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ– 109. കോവിഡ് മൂലം ഇന്ന് ഒരാൾ മരിച്ചു. ഇടുക്കി സ്വദേശിയായ നാരായണ(87)നാണ് മരിച്ചത്.

ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം–226, കൊല്ലം–133, ആലപ്പുഴ–120, കാസര്‍കോട്–101 എറണാകുളം–92, മലപ്പുറം–61 തൃശൂര്‍–56, കോട്ടയം–51 പത്തനംതിട്ട–49, ഇടുക്കി–43, കണ്ണൂര്‍–43, പാലക്കാട്–34, കോഴിക്കോട്–25, വയനാട്–4. സംസ്ഥാനത്ത് 272 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു.

ഇന്ന് 272 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനകം 20,847 സാംപിളുകള്‍ പരിശോധിച്ചു. 1,59,777 പേരാണ് നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 8818. ഇതുവരെ ആകെ 3,18,644 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03,951 സാംപിളുകള്‍ ശേഖരിച്ചതില്‍ 99,499 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 397 ആയി.

കോവിഡ് ചികിത്സയ്ക്കായി മാത്രമുള്ള ആശുപത്രി കിടക്കകൾക്കു പുറമേ 15,975 കിടക്കകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ തയാറാക്കിയിട്ടുണ്ട്. അവയിൽ 4535 പേരാണ് ഇപ്പോൾ ചികിത്സയിൽ. ആരോഗ്യപ്രവർത്തകർക്കായി 3,42,000 എൻ95 മാസ്കുകളും, 3,86,000 പിപിഇ കിറ്റുകളും 16,16,000 ത്രീ ലെയർ മാസ്കുകളും സജ്ജമാക്കി. 80 വെന്റിലേറ്ററുകൾ വാങ്ങി. 280 ഐസിയു വെന്റിലേറ്ററുകൾ കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കും. ഏഴു മെഡിക്കൽ കോളജുകളിലും ലിക്വിഡ് ഓക്സിജനുകൾ സജ്ജമാണ്. തിരുവനന്തപുരം ജില്ലയിൽ അതീവ ഗൗരവമായ സ്ഥിതിയാണ് തുടരുന്നത്. ഇന്ന പോസിറ്റീവായ 226 കേസുകളിൽ 190 പേർക്കും സമ്പർക്കം വഴിയാണ് രോഗം, 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...