നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; രണ്ടു പേർ പിടിയിൽ

kochi-airport-2
SHARE

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ടുപേരിൽനിന്നായി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോയിലധികം സ്വര്‍ണം  കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കണ്ണൂര്‍ പള്ളിപ്പുറം സ്വദേശി റഫൂക്കിൽനിന്ന് 1.850 കിലോ പിടിച്ചെടുത്തു. ദുബൈയില്‍നിന്ന് എമിറെറ്റ്സ് വിമാനത്തില്‍  പുലര്‍ച്ചെ 3.30 നാണ് ഇയാള്‍ നെടുമ്പാശ്ശേരിയിലെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 80 ലക്ഷം രൂപയോളം വില വരും. ലോക് ഡൌണിനെ തുടര്‍ന്ന്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ദൗത്യം ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്രയും വലിയ തുകയുടെ സ്വര്‍ണം നെടുമ്പാശ്ശേരിയില്‍ പിടിക്കുന്നത്. ഇതിനിടെ ദുബൈയിൽ നിന്നെത്തിയ കോയമ്പത്തൂരുകാരൻ മണികുമാറിൽനിന്ന് 280 ഗ്രാം സ്വർണം പിടികൂടി. മിശ്രിത രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...