പ്രതികള്‍ക്ക് മുറി തരപ്പെടുത്തി; മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി. ഫെലോ അരുണിനെതിരെ നടപടി

arun-balachandran-out
SHARE

സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് മുറി ബുക്കുചെയ്തെന്നു വെളിപ്പെടുത്തൽ നടത്തിയ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി. ഫെലോ അരുണ്‍ ബാലചന്ദ്രനെ വകുപ്പില്‍ നിന്ന് മാറ്റി. അരുണിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. 

കള്ളക്കടത്തു കേസ് പ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള ബന്ധത്തിനു കൂടുതല്‍ തെളിവുകള്‍ പുറത്തു കൊണ്ടുവന്ന ശബ്ദരേഖയായിരുന്നു അരുണിന്റേത്. സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാണെന്നു എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നും അരുണ്‍ പറഞ്ഞു.

സ്വര്‍ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷിന്‍റെ ഭര്‍ത്താവിനായി ഫ്ലാറ്റ് എടുത്ത് നല്‍കിയത് അരുണെന്നായിരുന്നു കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ആ അരുണ്‍ താനെന്നു മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ വെളിപ്പെടുത്തി. ഫ്ലാറ്റ് തനിക്കായല്ല ബുക്ക്  ചെയ്തതതെന്നും ,ശിവശങ്കറിന്‍റെ ആവശ്യപ്രകാരം അദ്ദേഹത്തിന്‍റെ സുഹൃത്തിനായാണ് ബുക്കിങ്ങെന്നും അരുണ്‍ബാലചന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു

പ്രതികരണത്തിനു പിന്നാലെ ശിവശങ്കറുമായുള്ള വാട്സാപ് ചാറ്റും പുറത്തുവിട്ടു. അരുണിന്‍റെ പ്രതികരണം ശരിവെയ്ക്കുന്നതാണ് ചാറ്റിന്‍റെ ഉള്ളടക്കം. ടെക്നോപാര്‍ക്കില്‍ കൂടുതല്‍ ഐ.ടി സംരംഭങ്ങള്‍ കൊണ്ടുവരുന്നതിനും , നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായിരുന്നു ഉയര്‍ന്ന ശമ്പളത്തോടെയുള്ള അരുണ്‍ബാലചന്ദ്രന്‍റെ നിയമനം. ഉയര്‍ന്ന ശമ്പളത്തിലെ നിയമനരീതി അന്നേ വിവാദമായിരുന്നു.  അന്നേ ശിവശങ്കറിനായാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെങ്കിലും സ്വപ്നയുമായുള്ള അരുണ്‍ ബാലചന്ദ്രന്‍റെ അടുപ്പം സൂചിപ്പിക്കുന്ന കൂടുതല്‍ ദൃശ്യങ്ങളും, ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...