ക്ഷേത്ര ഭരണം രാജകുടുംബത്തിന് നൽകാനാവില്ലെന്ന് ഉറച്ച് സർക്കാര്‍; സ്വകാര്യമെന്ന് മറുവാദം

Padmanabha-Swami-temple-03
SHARE

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി രാവിലെ വിധി പറയും. ക്ഷേത്ര ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹർജികൾ. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറയുന്നത്.

ക്ഷേത്ര ഭരണത്തിന് എട്ടംഗ സമിതി എന്നതാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച നിർദേശം. ഗുരുവായൂർ ദേവസ്വം മാതൃകയിൽ പ്രത്യേക സംവിധാനമാണ് വേണ്ടതെന്ന് സംസ്ഥാന സർക്കാർ വാദിച്ചു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജകുടുംബത്തിന് നൽകാനാവില്ലെന്ന ഉറച്ച നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ക്ഷേത്ര ഭരണത്തിന് എട്ടംഗ സമിതി. രാജകുടുംബാംഗം, തന്ത്രി, എക്സിക്യുട്ടീവ് ഓഫീസർ എന്നിവരും സർക്കാർ നാമനിർദേശം ചെയ്യുന്ന അഞ്ചുപേരും. സർക്കാർ നിർദേശിക്കുന്ന അഞ്ചുപേരിൽ പട്ടികജാതി, പട്ടിക വർഗത്തിൽ നിന്നുള്ളവരും സ്ത്രീകളും ഉൾപ്പെടും. ചെയർമാനെ സമിതി അംഗങ്ങൾ തിരഞ്ഞെടുക്കും. വിശ്വാസികളെയാണ് അംഗങ്ങളാക്കുകയെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

സ്വകാര്യ ക്ഷേത്രമാണെന്നാണ് രാജകുടുംബം ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ പൊതുക്ഷേത്രമാണെന്ന് സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ ആസ്തി സ്വകാര്യസ്വത്തല്ലെന്നും വിഗ്രഹത്തിന്റെ സ്വത്താണെന്നും രാജകുടുംബം നിലപാടെടുത്തു. ക്ഷേത്രത്തിൽ പൂജയ്ക്കുവേണ്ടി ആഭരണങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് മറ്റൊരു ആവശ്യം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...