സച്ചിന് മേൽ സമ്മര്‍ദം; നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടി

ആഭ്യന്തര തര്‍ക്കം രൂക്ഷമായ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റിനുമേല്‍ സമ്മര്‍ദവുമായി കോണ്‍ഗ്രസ്. നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുനല്‍കി. മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ വസതിയില്‍ പത്തരയ്ക്കാണ് നിയമസഭാകക്ഷി യോഗം. 30 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. അതേസമയം 107 എം.എല്‍.എമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കി. 

ഗെഹ്‍ലോട്ടിന് പിന്തുണയറിയിച്ച് സ്വതന്ത്രരടക്കം 109 എം.എല്‍.എമാര്‍ കത്ത് നല്‍കിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ അറിയിച്ചു. നിയമസഭാ കക്ഷി യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പങ്കെടുക്കും. യോഗത്തോടെ ഉരുത്തിരിയുന്ന സാഹചര്യത്തിനനുസരിച്ച് മുന്നോട്ട് നീങ്ങാനാണ് ബി.ജെ.പി തീരുമാനം.