‘നയതന്ത്ര’ സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരന്‍ റമീസെന്ന് കസ്റ്റംസ്; റിമാന്‍ഡില്‍

remees-hospital
SHARE

സ്വപ്ന സുരേഷിനേയും സരിത്തിനേയും  ഒപ്പംചേര്‍ത്ത് നയതന്ത്ര ബാഗിലൂടെയുള്ള കള്ളക്കടത്തിന്‍റെ സൂത്രധാരന്‍ കെ.ടി. റമീസാണെന്ന് കസ്റ്റംസ്. കാര്‍ഗോ വഴി സ്വര്‍ണം കടത്താമെന്ന ആശയത്തിന് റമീസ്  തുടക്കമിട്ടത് 2015ല്‍.  കരിപ്പൂരില്‍ കാര്‍ഗോയിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് അന്ന് പിടിയിലായി. ജാമ്യത്തിലിറങ്ങി സന്ദീപുമായി ചേര്‍ന്ന് പുതിയവഴികള്‍തേടി. 

കസ്റ്റംസിന്‍റെ കണ്ണുവെട്ടിച്ച് കാര്‍ഗോവഴി എങ്ങനെ സ്വര്‍ണം കടത്താമെന്ന് ചിന്തയാണ് നയതന്ത്ര ബാഗ് എന്ന ആശയത്തിലെത്തിയയത്. അതിന് കൂട്ടായി സ്വപ്നയെയും സരിത്തിനെയും സംഘത്തില്‍ചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ റമീസിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. സ്വപ്നയെയും സന്ദീപിനെയും പ്രതിചേര്‍ത്തതായി കോടതിയെ അറിയിച്ചു. കോടതിയിലെത്തിയ റമീസ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...