വീണ്ടും കോവിഡ് മരണം; കോട്ടയം സ്വദേശിയുടെ ഉറവിടം അജ്ഞാതം

kottayam-covid-death-abdul-
SHARE

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയം പാറത്തോട് ഇടക്കുന്നത്ത് അബ്ദുൾ സലാം (71) ആണ് മരിച്ചത്.  ഓട്ടോഡ്രൈവറായ അബ്ദുൾ സലാമിനെ ന്യുമോണിയയെ തുടർന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവാഴ്ച കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഉറവിടം വ്യക്തമല്ല. ഇദ്ദേവത്തോടൊപ്പം സമ്പർക്കത്തിലേർപ്പെട്ട 48 പേരെ നിരീക്ഷണത്തിലാക്കി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അബ്ദുൾ സലാമിന് കടുത്ത വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ക്കാരം നടക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...