ബെംഗളുരുവിൽ നിന്ന് മുങ്ങാനും പദ്ധതിയിട്ടു; പാസ്പോര്‍ട്ടും പണവും പിടിച്ചു

swapna
SHARE

നയതന്ത്രപാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്നയും സന്ദീപും ബെംഗളുരുവില്‍നിന്ന് മുങ്ങാനും പദ്ധതിയിട്ടു. അതേസമയം, സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും വൈകിട്ട് കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗം എത്തിക്കാനാണ് എന്‍ഐഎ തീരുമാനം. പാസ്പോര്‍ട്ടും രണ്ടുലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരും ബെംഗളൂരിവിലേക്ക് തിരിച്ചത് വ്യാഴാഴ്ച രാത്രിയോടെയാണ്.  ഇന്നലെ മുറിയെടുത്ത് ഇവർ അരമണിക്കൂറിനകം എന്‍ഐഎയുടെ പിടിയിലായി.

ഇവരുടെ ആദ്യ ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചിരുന്നു. അന്വേഷണ സംഘത്തലവന്‍ എന്‍ഐഎ ഡിവൈഎസ്പി, സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബംഗലൂരുവിലെത്തിയിരുന്നു. രാത്രിതന്നെ ‍‍ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു.  

ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം ബംഗലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാര്‍ട്മെന്‍റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...