സ്വപ്ന മര്‍ദിച്ചതും ശിവശങ്കറിന്റെ സാന്നിധ്യത്തിൽ; വെളിപ്പെടുത്തി യുവാവ്

swapana-with-sivasankar-and
SHARE

വിവാഹ സത്കാരത്തിലെ മര്‍ദനം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്നു എം. ശിവശങ്കറിന്റെ സാന്നിധ്യത്തിലെന്ന് മര്‍ദനമേറ്റ യുവാവ്. സ്വപ്നയുടെ സഹോദരന്റെ കല്യാണത്തിനും സത്കാരത്തിലും ശിവശങ്കര്‍ പൂര്‍ണസമയമുണ്ടായിരുന്നു. മുറിയില്‍ നിന്ന് പുറത്തിറക്കി ഹാളില്‍ വച്ച് ഉപദ്രവിച്ചപ്പോള്‍ ശിവശങ്കര്‍ അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നെന്നും യുവാവ് മനോരമ ന്യൂസിനോട് പറഞ്ഞു.

സ്വപ്ന സുരേഷിന് ഗുണ്ടാസംഘമെന്ന് വെളിപ്പെടുത്തല്‍. സ്വപ്നയുടെ സഹോദരന്റെ വിവാഹസത്കാരത്തിനിടെ മര്‍ദനമേറ്റ യുവാവിന്റേതാണ് സാക്ഷ്യപ്പെടുത്തല്‍. വിവാഹം മുടക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഹോട്ടല്‍ മുറിയില്‍ തടഞ്ഞുവെച്ചത്. സരിത്തും സ്വപ്നയുടെ ഭര്‍ത്താവും പത്തിലേറെ ബോഡി ഗാര്‍ഡും സ്വപ്നക്കൊപ്പം ഉണ്ടായിരുന്നു. 

സ്വപ്ന അസഭ്യം വിളിക്കുകയും തുടര്‍ച്ചയായി മുഖത്തടിക്കുകയും ചെയ്തു. അമ്മയേയും മകളേയും ഉപദ്രവിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചതെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറയുന്നു. തിരുവനന്തപുരത്തെ ഹോട്ടലിലെ വിവാഹപാര്‍ട്ടിയില്‍ നടന്ന അതിക്രമത്തിന്റെ കഥകള്‍ യുവാവ് മനോരമ ന്യൂസിനോട് സാക്ഷ്യപ്പെടുത്തുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...