'മുഖ്യമന്ത്രിയുടെ ഒാഫീസിന്‍റെ പങ്കും അന്വേഷിക്കണം'; കത്ത് നൽകി പ്രതിപക്ഷം

Mulla-Chenni-Oommen
SHARE

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഒാഫീസിന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്തുനല്‍കി. സര്‍ക്കാര്‍ മുദ്രയുടെ ദുരുപയോഗവും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം. കേരള പൊലീസ് കേസെടുക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. 

അതേസമയം, സ്വപ്ന സുരേഷുമായി ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് അടുപ്പമെന്ന പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്  ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഡി.ജി.പിക്ക് കത്ത് നല്‍കി. മാധ്യമ വാര്‍ത്തകള്‍ മുഴുവന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരേയും സംശയമുനയില്‍ നിര്‍ത്തുന്നതാണ്. പ്രത്യേക അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് കണ്ടെത്തണം. ഇല്ലങ്കില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വ്യാജപരാതി തയാറാക്കിയെന്ന കേസിലടക്കം സ്വപ്നയേ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്നതടക്കമായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...