
ഇന്ധന വിലവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍വാഹന പണിമുടക്ക്. രാവിലെ ആറിന് തുടങ്ങി ഉച്ചയ്ക്ക് 12 വരെയാണ് സംയുക്ത സമരസമിതിയുടെ പ്രതിഷേധം. ഒാട്ടോയ്ക്കും ടാക്സിക്കും പുറമെ ചരക്കുവാഹനങ്ങളും പണിമുടക്കും. ഒാട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കുക, ഇന്ധനം സബ്സിഡി നിരക്കില്‍ നല്‍കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.