താഴത്തങ്ങാടി കൊല; ഭാര്യക്ക് പിന്നാലെ അബ്ദുല്‍ സാലിയും മരിച്ചു

kottayam-sali-attack
SHARE

കോട്ടയം താഴത്തങ്ങാടിയില്‍ ആക്രമണത്തിനിരയായ അബ്ദുല്‍ സാലി മരിച്ചു. ജൂണ്‍ ഒന്നിനാണ് അബ്ദുല്‍ സാലിയും ഭാര്യയും ആക്രമിക്കപ്പെട്ടത്. ഭാര്യ ഷീബ അന്നുതന്നെ മരിച്ചിരുന്നു, ആക്രമിച്ച ബിലാല്‍ റിമാന്‍ഡിലാണ്. ഗുരുതര പരുക്കേറ്റ സാലി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു​. 

ഇവരുടെ കാറുമായാണ് അക്രമി കടന്നത്​. കാർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്​. ആലപ്പുഴ മുഹമ്മയിലെ പെട്രോൾ പമ്പിൽ ഈ കാർ ഇന്ധനം നിറക്കുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...