17ൽ 11 പേർക്കും സമ്പര്‍ക്കം വഴി; കാസര്‍കോട്ടെ മാര്‍ക്കറ്റുകള്‍ അടയ്ക്കും

Covid-KGD-02
SHARE

കാസര്‍കോട്ട് ജില്ലയിലെ പ്രധാന പഴം, പച്ചക്കറി, മല്‍സ്യ, ഇറച്ചി മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കും. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം മാര്‍ക്കറ്റുകളാണ് അടയ്ക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ്‌ കലക്ടറുടെ ഉത്തരവ്. 

കാസര്‍കോട് ജില്ലയില്‍ ഇന്ന് പതിനേഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ പതിനൊന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരു ആരോഗ്യപ്രവര്‍ത്തകയും ഇക്കൂട്ടത്തിലുണ്ട്. രോഗം സ്ഥിരീകരിച്ച മറ്റുള്ളവരില്‍ മൂന്നുപേര്‍ വിദേശത്ത് നിന്നും, മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരാണ്. 

സംസ്ഥാനത്ത് ഇന്ന് പുതിയ 14 ഹോട്സ്പോട്ടുകള്‍. വയനാട് ബത്തേരി നഗരസഭയിലെ 19, 22, 24 വാര്‍ഡുകള്‍, തൊണ്ടര്‍നാട് പഞ്ചായത്തിലെ 3, 4, 11, 12, 13 വാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പട്ടിക. അതേസമയം, എറണാകുളം ജില്ലയിലെ നായരമ്പലം രണ്ടാം വാര്‍ഡിനെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 194 ഹോട്സ്പോട്ടുകളാണുള്ളത്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...