സ്വപ്നയുടെ നിയമനം പരിശോധിക്കുന്നു; കയ്യൊഴിഞ്ഞ് പിഡബ്ല്യുസി; വാദം പൊളിഞ്ഞു

swapna-suresh-visiting-card
SHARE

സ്വപ്നയുടെ നിയമനത്തില്‍  കയ്യൊഴിഞ്ഞ് പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്സ്. വിഷന്‍ ടെക്നോളജീസിനെതിരെ നടപടിക്ക് പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്സ് നീങ്ങുന്നു. സ്വപ്നയുടെ പശ്ചാത്തലപരിശോധനയില്‍ വീഴ്ചയെന്ന് പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്സ്. PWCയുടെ ഉപകരാറുകാരായ വിഷന്‍ ടെക്നോളജീസിലാണ് സ്വപ്ന ജോലിചെയ്തത്. പശ്ചാത്തലപരിശോധന നടത്തിയത് എച്ച്.ആര്‍. സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്.

ഇതിനിടെ, സ്വപ്നയുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായി K.S.I.T.I.L. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് നോട്ടിസയച്ചു. സ്വപ്നയുടെ യോഗ്യതാ സർട്ടിഫിക്കറ്റ് വ്യാജമെന്ന വാർത്തയെ തുടർന്നാണ് വിശദീകരണം തേടിയത്. തുടർ നടപടി സംബന്ധിച്ച് K.S.I.T.I.L നിയമോപദേശവും തേടി. വിഷൻ ടെക്നോളജി എന്ന മൂന്നാം കക്ഷിയാണ് സ്വപ്നയെ നിയമിച്ചതെന്ന വാദം തെറ്റാണെന്ന് ഇതോടെ തെളിഞ്ഞു.    

ഇതിനിടെ, സ്വപ്നയ്ക്കെതിരെ അന്വേഷണം. സ്വപ്ന വ്യാജസര്‍ട്ടിഫിക്കറ്റ് വച്ച് ജോലി നേടിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...