സ്വപ്നയുടെ ആദ്യ സ്പോണ്‍സറെന്ന് ബിജെപി; ബാലിശമെന്ന് തള്ളി കെ.സി.

gopalakrishnan-kc-02
SHARE

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിന്‍റെ ആദ്യ സ്പോണ്‍സണ്‍ കെ.സി.വേണുഗോപാലെന്ന് ബിജെപി. കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്തത് ഉന്നത കോൺഗ്രസ് നേതാവാണെന്ന്  ബി.ഗോപാലകൃഷ്ണന്‍ ആരോപിച്ചു. സ്വപ്നയ്ക്ക് എയര്‍ ഇന്ത്യയില്‍ ജോലി കിട്ടിയത് വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരിക്കെയാണ്. കെ.സിയുടെ നേരിട്ടുള്ള ഇടപെടലിന് തെളിവ് ഹാജരാക്കാന്‍ തയ്യാറാണെന്നും ബി.ഗോപാലകൃഷ്ണന്‍ തൃശൂരില്‍ പറഞ്ഞു.

തൊട്ടുപിന്നാലെ ആരോപണം ശക്തമായി നിഷേധിച്ച് കെ.സി.വേണുഗോപാല്‍ രംഗത്തെത്തി. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണെന്നും സ്വപ്ന സുരേഷിനെ അറിയില്ലെന്നും  ഒരു നിയമനത്തിനും ശുപാര്‍ശ ചെയ്തിട്ടില്ലെന്നും േവണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ബി.ഗോപാലകൃഷ്ണന്റേത് ബാലിശമായ ആരോപണമെന്നും കെ.സി. വേണുഗോപാൽ. ഗോപാലകൃഷ്ണന് എന്തുപറ്റിയെന്ന്  അറിയില്ലെന്നും കെ.സി.േവണുഗോപാല്‍  പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...