സന്ദീപിന്റെ രാഷ്ട്രീയബന്ധത്തിൽ 'ഉടക്ക്'; പഴിചാരി ബിജെപിയും സിപിഎമ്മും

party
SHARE

കസ്റ്റംസ് തിരയുന്ന സന്ദീപ് നായര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെന്ന് വ്യക്തമായതോടെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കൂടുതല്‍ കുരുക്കില്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ സ്ഥാപനമാണ് സ്പീക്കര്‍ ഉദ്ഘാടനം ചെയ്തത്. അതേസമയം സന്ദീപ് ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍ ആരോപിച്ചു. നിഷേധിച്ച് ബി.ജെ.പിയും രംഗത്തെത്തി. 

സന്ദീപ് നായരുടെ തിരുവനന്തപുരം നെടുമങ്ങാട്ടെ വര്‍ക് ഷോപ്പ് സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും സാന്നിധ്യത്തില്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ വിളിച്ചതുകൊണ്ടാണ് ഉദ്ഘാടനത്തിനെത്തിയതെന്ന ശ്രീരാമകൃഷ്ണന്റെ വിശദീകരണത്തിന് അപ്പുറത്തേക്കാണ് പുറത്തുവരുന്ന തെളിവുകള്‍. 2019 ഡിസംബറില്‍ സ്പീക്കര്‍ ഈ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് തന്നെ അതിന്റെ ഉടമ സന്ദീപ് സ്വര്‍ണക്കടത്തിലെ പ്രതിയായിരുന്നു. മാത്രവുമല്ല, സ്വപ്നയുടെ ബെനാമി സ്ഥാപനമാണ് സ്പീക്കര്‍ ഉദ്ഘാടനം ചെയ്തതെന്നും വ്യക്തമായി. സ്വപ്നയെ കണ്ടിട്ടുണ്ടെന്ന് സന്ദീപിന്റെ അമ്മ പറഞ്ഞു.

സന്ദീപ് ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനും മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ എസ്.കെ.പി രമേശിന്റെ സ്റ്റാഫുമാണെന്ന്  സി.പി.എം  ആരോപിച്ചു. ഫേസ്ബുക്കിലെ ചിത്രങ്ങള്‍ ഇതിന്റെ തെളിവായും ചൂണ്ടിക്കാട്ടി. 

സ്വപ്നയുടെ ബാലരാമപുരത്തെ തറവാട്ടിലേക്കും സന്ദീപിന്റെ നെടുമങ്ങാട്ടേ വീട്ടിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...