കുറ്റാരോപിതരുടെ ബന്ധങ്ങളും സഹായങ്ങളും കണ്ടെത്തണം; സര്‍ക്കാരിനെതിരെ സിപിഐ

sivasankar-swapna-cpi-2
SHARE

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലായതില്‍ സിപിഐയ്ക്ക് കടുത്ത അതൃപ്തി.  സ്പ്രിംക്ളറില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കരന്‍റെ ന്യായീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് അറിയിച്ചിരുന്നു. അതൃപ്തി എല്‍ഡിഎഫില്‍ ഉന്നയിക്കും.സിപിഐയുടെ മുഖപത്രത്തിലും സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ട്.  ഐടി വകുപ്പിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉണ്ടാകരുതായിരുന്നു. കേസില്‍ ഏത് ഉന്നത ഉദ്യോഗസ്ഥന് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും സഹായങ്ങളും കണ്ടെത്തണമെന്നും സിപിഐ മുഖപത്രത്തിലെ എഡിറ്റോറിയലില്‍ പറയുന്നു. 

അതിനിടെ സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിന് കീഴിൽ ജോലി നൽകിയതിനെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശം നല്‍കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...