ഇസ്രയേലിലേക്ക് യാത്രാനുമതി ലഭിച്ചില്ല; മുംബൈയില്‍ കുടുങ്ങി മലയാളി നഴ്സുമാര്‍

nurse-mumbai-2
SHARE

ഇസ്രയേലിലേക്ക് പോകേണ്ട 13 മലയാളികളുൾപ്പടെ 17 നഴ്സുമാർക്ക് മുംബൈ വിമാനത്താവളത്തിൽ യാത്രാനുമതി നിഷേധിച്ചു. ചാർട്ടേഡ് ഫ്ലൈറ്റ് ടിക്കറ്റുമായി കേരളത്തിൽ നിന്ന് മുംബൈയിലെത്തിയ ശേഷമാണ് യാത്ര ചെയ്യാനാകില്ലെന്ന് അറിയിക്കുന്നത്. അധികൃതർ സംസാരിക്കാൻ പോലും തയാറാകുന്നില്ലെന്നാണ് പരാതി. 

ഇന്നലെ വൈകിട്ട് മുതൽ നഴ്സുമാർ മുംബൈ വിമാനത്താവളത്തിന്റെ പുറത്ത് കുടുങ്ങിയിരി ക്കുകയാണ്. മറ്റ് രാജ്യങ്ങളിലേക്കുള്ള മലയാളി നഴ്സുമാർ ഉൾപ്പടെയുള്ളവരെ യാത്ര ചെയ്യാൻ അനുവദിച്ചതായും ഇസ്രയേലിലേക്കുള്ളവരോട് വിവേചനമാണെന്നും നഴ്സുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...