സിപിഎം സിപിഐ തര്‍ക്കം കടുക്കുന്നു; എല്‍ഡിഎഫിന് കാനത്തിന്റെ മുന്നറിയിപ്പ്

kodiyeri-kanam-03
SHARE

ജോസ് കെ മാണിയെ ഇടതുമുന്നിയിലെടുക്കാനുള്ള  നീക്കത്തില്‍ സിപിഎം സിപിഐ തര്‍ക്കം കടുക്കുന്നു. വരുന്നവരെയും പോകുന്നവരെയും സ്വീകരിച്ചല്ല അടിത്തറ വിപുലപ്പെടുത്തേണ്ടതെന്നും തുടര്‍ ഭരണത്തിനുള്ള സാധ്യത ദുര്‍ബലപ്പെടുത്തരുതെന്നും സിപിഎമ്മിനോട്  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫ് നല്‍കിയ സ്ഥാനങ്ങള്‍ കൈയിലുള്ള ജോസ് കെ മാണി അതുപേക്ഷിക്കാന്‍ വെല്ലുവിളിച്ചു. ലീഗിന്റെ സഹായത്തോടെ 65ല്‍ സിപിഎം  മല്‍സരിച്ച  ചരിത്രം കോടിയേരി ഒന്നുകൂടി വായിക്കണം. മുന്നണി എല്ലാവര്‍ക്കും വേണ്ടിയുളളതാണെന്നും എല്‍ ഡി എഫിന് സിപിഐ മുന്നറിയിപ്പ് നല്‍കി.

സിപിഐയെ മറികടന്ന് ജോസ് കെ മാണിയെ കൊണ്ടുവരാന്‍ ഘടകകക്ഷികളുമായി സിപിഎം ധാരണയായതാണ് സിപിഐയെ കൂടുതല്‍ ചൊടിപ്പിച്ചത്. നിലപാടിന്റെ പേരില്‍ മുന്നണിയില്‍ പേകേണ്ടിവന്നാലും വിട്ടുവീഴ്ചക്കില്ലെന്ന ധ്വനിയാണ് കാനത്തിന്റെ വാക്കുകളിലുള്ളത്. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതാണ് സിപിഎം നീക്കമെന്ന് കാനം വിമര്‍ശിച്ചു. 65 ല്‍ ഒറ്റക്കെ മല്‍സരിച്ചപ്പോള്‍ സിപിഐക്കുണ്ടായ ദയനീയ പരാജയത്തെ പരാമര്‍ശിച്ച കോടിയേരിക്ക് കാനം പരസ്യമായി മറുപടി നൽകി.

ഒരേ സമയം മൂന്ന് മുന്നണിയുമായി വിലപേശുന്ന ജോസ് കെ മാണി ആദ്യം സ്ഥാനങ്ങള്‍ രാജിവെയ്ക്കട്ടെ. വീരേന്ദ്രകുമാര്‍ സ്ഥാനങ്ങള്‍ രാജിവെച്ചാണ് എല്‍ ഡി എഫിലേക്ക് വന്നതെന്ന് കാനം ഓര്‍മിപ്പിച്ചു. 

സാമൂഹിക അകലമാണ് നല്ലതെന്ന് പറഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും ജോസ് കെ മാണിയെ സഹകരിപ്പിക്കേണ്ടെന്നാണ് സിപിഐ നിലപാട്. വരികയും പോവുകയും ചെയ്യുന്നവരെ ചെയ്യുന്നവരെ സ്വീകരിച്ചല്ല അടിത്തറ വിപുലപ്പെടുത്തേണ്ടതെന്ന് സിപിഎമ്മിനെ ഓര്‍മിപ്പിക്കുമ്പോള്‍ വലിയ രാഷ്ട്രീയ നീക്കങ്ങള്‍ സിപിഐയില്‍ നിന്നും പ്രതീക്ഷിക്കാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...