ആള്‍ക്കൂട്ട നിയന്ത്രണം ഒരുവര്‍ഷം തുടരും; പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി

covid-2
SHARE

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പതിനായിരം രൂപവരെ പിഴയും രണ്ടുവര്‍ഷംവരെ തടവുശിക്ഷയും ലഭിക്കാം. മാസ്ക്കും സാമൂഹിക അകലവും നിര്‍ബന്ധമാക്കി  പകർച്ചവ്യാധി ഒാര്‍ഡിനസ് സംസ്ഥാനം ഭേദഹതി ചെയ്തു. എല്ലാത്തരം വാഹനങ്ങളിലും മാസ്ക് നിർബന്ധമാണ്. പൊതു സ്ഥലത്തോ റോഡിലോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അകലം പാലിക്കാതെയുള്ള യോഗങ്ങളോ മുൻകൂർ അനുമതിയില്ലാത്ത സമരങ്ങളോ ഘോഷയാത്രകളോ പാടില്ല. വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങിൽ 20 പേരിലും കൂടരുത്. വിവാഹ, മരണാന്തരചടങ്ങുകളില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഒരുവര്‍ഷം തുടരും . ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തു വർ ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ഒരു വർഷത്തേയ്ക്കോ മറ്റൊരു വിജ്ഞാപനം വരെയോ ആണ് ബാധകം. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...