തിരുവനന്തപുരത്ത് സമ്പർക്ക വ്യാപനം കൂടുന്നു; 2 കേസില്‍ ആശങ്ക; 2 നാള്‍ നിർണായകം

thiruvananthapuram-1
SHARE

സമ്പര്‍ക്ക വ്യാപനത്തെക്കുറിച്ചുള്ള ആശങ്ക കനക്കുന്നതിനിടെ ഇന്ന് 17 പേര്‍ക്ക് സമ്പര്‍ക്കംവഴി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5 , തിരുവനന്തപുരം 4, തൃശൂര്‍ 3, കൊല്ലം, ആലപ്പുഴ 2 വീതം, മലപ്പുറം 1 എന്നിങ്ങനെയാണ് ജില്ലകളിലെ സമ്പര്‍ക്കരോഗബാധ. കണ്ണൂരില്‍  11 ഡി.എസ്.സി ക്കാര്‍ക്കും നാല് സി.ഐ.എസ്.എഫ് ജവാന്മാര്‍ക്കും  കോവിഡ് സ്ഥിരീകരിച്ചു. തൃശൂരില്‍ നാല് ബി.എസ്.എഫ് ജവാന്മാര്‍ക്കും രോഗബാധയേറ്റു.

തിരുവനന്തപുരത്ത് മെഡി. റെപ്രസന്റേറ്റീവിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനും  കോവിഡ്. പാളയത്ത് ഭക്ഷണ വിതരണം നടത്തുന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ റെപ്രസന്റേറ്റീവ് പൂന്തുറ സ്വദേശിയാണ്. കുമരിച്ചന്തയിലെ മല്‍സ്യത്തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു. നാല് സമ്പര്‍ക്കരോഗികളുടെയും ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് കണ്ടെയ്ന്റ്മെന്റ് സോണുകളില്‍ ഒാണ്‍ലൈന്‍ ഭക്ഷണവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് മേയര്‍ കെ. ശ്രീകുമാര്‍. ഒാണ്‍ലൈന്‍ ഭക്ഷണവിതരണക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത്. മറ്റിടങ്ങളില്‍ ഭക്ഷണം ത്തിന് പണം ഒാണ്‍ലൈനായി നല്‍കണം. ക്യാഷ് ഒാണ്‍ ഡലിവറി അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തെ നിരീക്ഷണം ശക്തമാക്കുന്നതിന് പൂന്തുറ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

 സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് തലസ്ഥാനത്ത് കനത്ത നിയന്ത്രണം. രണ്ടു ദിവസം ഏറെ നിര്‍ണായകമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടുതല്‍ കണ്‍ടൈന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിലടക്കം കര്‍ശന നിയന്ത്രണങ്ങളോടെയാണ് സന്ദര്‍ശകരെ കടത്തിവിടുന്നത്.

ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം കൂടിയതോടെയാണ് തലസ്ഥാനം ആശങ്കയുടെ മുള്‍മുനയിലായത്. പൊലീസുകാരനുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് കര്‍ശന നിയന്ത്രണങ്ങളിലേക്ക് പോകാന്‍ സര്‍ക്കാരും കോര്‍പറേഷനും തീരുമാനിച്ചത്. ഇന്നുമുതല്‍ നഗരത്തിലെ കടകള്‍ രാത്രി ഏഴുമണിവരെ മാത്രമേ പ്രവര്‍ത്തിക്കുയുള്ള . നഗരൂര്‍ പഞ്ചായത്തിലെ ചെമ്പരത്തിമുക്ക്,പാറശാല പഞ്ചായത്തിലെ ഇഞ്ചിവിള, ഒറ്റശേഖരമംഗലത്തം കുരവാറ, കോര്‍പറേഷനിലെ ഏഴു വാര്‍ഡുകള്‍ അടക്കം ഇന്നു കണ്ടടൈന്‍മെന്‍റ് സോണാക്കി പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുന്ന സ്ഥിതിയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...