സൗദിയിൽ നാല് പേരടക്കം ഗൾഫിൽ അഞ്ച് മലയാളികൾ കൂടി മരിച്ചു

gulf-death-05
SHARE

സൗദി അറേബ്യയിൽ നാല് പേരടക്കം ഗൾഫിൽ അഞ്ച് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട ചൂരക്കാട് സ്വദേശി 32കാരൻ രതീഷ് തങ്കപ്പൻ,  കുമ്പളാംപൊയ്ക സ്വദേശി 40കാരൻ ജോണ്‍സണ്‍ എന്നിവർ റിയാദിലാണ് മരിച്ചത്. കോഴിക്കോട്  ബേപ്പൂര്‍ സ്വദേശി 31കാരൻ ജംഷീര്‍, കൊല്ലം പരവൂര്‍ സ്വദേശി 52കാരൻ സുരേഷ് ബാബു എന്നിവരും ഇന്ന് റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 117 ആയി.

തൃശൂർ മുണ്ടൂർ സ്വദേശി പ്രഭാകരൻ പൂവത്തൂർ കുവൈത്തിലാണ് മരിച്ചത്. 68 വയസായിരുന്നു. കോവിഡ് ബാധിച്ച് അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 297 മലയാളികളാണ് ആറ് ഗൾഫ് രാജ്യങ്ങളിലായി ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...