കൊച്ചിയില്‍ അഞ്ച് കണ്ടെയ്ന്‍‌മെന്റ് സോണ്‍ കൂടി; കോവിഡ് വ്യാപനഭീതി ശക്തം

kochi-police-3
SHARE

കോവിഡ് വ്യാപനഭീഷണി ശക്തമായ കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളെ കണ്ടെയ്ന്‍‌മെന്റ് സോണായി പ്രഖ്യാപിച്ചു. 43, 44, 46, 55, 56 ഡിവിഷനുകളിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്പ്, ഗിരിനഗര്‍, പനമ്പിള്ളി നഗര്‍ മേഖലകളിലാണ് നിയന്ത്രണം. ത‍ൃക്കാക്കര നഗരസഭയിലെ ( 28), പറവൂര്‍ നഗരസഭയിലെ (8), കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡും കണ്ടെയിന്‍മെന്റ് സോണാണ്. 

സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടിയതോടെ കൊച്ചിയില്‍ അതീവജാഗ്രത. ജില്ലയിൽ ഇന്ന് 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചുപേർക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.   സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്ന നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആലുവയില്‍ ഓട്ടോ ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികള്‍ കൂടിയാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് പൊലീസ് കമ്മിഷണര്‍ പറഞ്ഞു. നഗരത്തില്‍ നാളെ രാവിലെ മുതല്‍ കര്‍ശന പരിശോധന. 

എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതിൽ ഫലം ലഭിച്ച 61 എണ്ണവും നെഗറ്റീവ് ആണ്. ഇന്ന് 7 പേർ രോഗമുക്തി നേടി. ഇന്ന് 1023 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 963 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  13033 ആണ്.  ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 191 ആണ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...