കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; ആറ്റിങ്ങല്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ കോടതി

sathyan-mla
SHARE

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനു ആറ്റിങ്ങല്‍ എം.എല്‍.എ, ബി.സത്യനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എം.എല്‍.എയോടൊപ്പം ചടങ്ങില്‍ പങ്കെടുത്ത നൂറു പേര്‍ക്കെതിരെയും കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ പത്തിനു ആറ്റിങ്ങല്‍ കുഴിമുക്കിലെ അലക്കുകുളം നവീകരണവുമായി ബന്ധപ്പെട്ടുള്ള ഉദ്ഘാടന ചടങ്ങില്‍ മനദണ്ഢങ്ങള്‍ ലംഘിച്ച് ആളുകള്‍ ഒത്തുകൂടിയെന്നാണ് കേസ്. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...