സമൂഹമാധ്യമങ്ങളില്‍ താരമായ ദേവു ചന്ദനയുടെ അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍

devu-chandana-suicide-1
SHARE

ആലപ്പുഴ പുത്തൻവിള അമ്പലത്തിലെ ഉൽസവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ച് സാമൂഹിക മാധ്യമങ്ങളിൽ താരമായ ദേവു ചന്ദനയുടെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് സ്വദേശി ബി. ചന്ദ്രബാബുവാണ് മരിച്ചത്. രോഗം പിടിമുറുക്കിയ ദേവു എസ്.എ.റ്റി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

ദേവുവിന് ഇപ്പോൾ ഈ വേഗമില്ല. എസ്.എ.റ്റി. ആശുപത്രിയിൽ  മരണത്തോട് മല്ലിട്ട് കഴിയുന്ന ദേവുവിനെ ഐസിയുവിൽ കയറി കണ്ടിറങ്ങിയതിന്റെ പിന്നാലെയാണ് പിതാവ് ചന്ദ്രബാബു ജീവനൊടുക്കിയത്. എസ്.എ.ടി.യുടെ പിന്നിലെ നഴ്സിങ് ഹോസ്റ്റലിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് ചന്ദ്രബാബുവിനെ  കണ്ടെത്തിയത്. ദേവുവിന്റെ ഇളയ കുട്ടിയും ഒരു വർഷം മുമ്പ് ജനിച്ചയുടനെ മരിച്ചിരുന്നു. 

ഇളയമകൾ നഷ്ടമായ വേദനമായുംമുമ്പേയാണ് ദേവുവിനെ രോഗം കീഴടക്കിയത്. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിച്ചിരുന്ന പെയിന്റിങ്ങ് തൊഴിലാളിയായ ചന്ദ്രബാബുവിന്  താങ്ങാനാകുന്നതായിരുന്നതില്ല ദേവുവിന്റെ ചികിൽസ. മാനസിക സംഘർഷങ്ങൾ അലട്ടിയിരുന്ന ചന്ദ്രബാബു പുലർച്ചയോടെ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് നിഗമനം. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനാ ഫലം വന്നതിനു ശേഷമേ മൃതദേഹം  ബന്ധുക്കൾക്ക് വിട്ടുകൊടുക്കു. അതേസമയം ദേവു ചന്ദന ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...