അതിര്‍ത്തിയില്‍ വന്‍സൈനിക നീക്കവുമായി പാക്കിസ്ഥാന്‍; പിന്നിൽ ചൈനയെന്ന് ഇന്ത്യ

bsf-1
SHARE

ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ നിയന്ത്രണരേഖയില്‍ വന്‍ സേന വിന്യാസവുമായി പാക്കിസ്ഥാന്‍. ജമ്മുകശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പാക് ഭീകരസംഘടനകളുമായി ചൈന ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യുവരിച്ചു. ഭീകരനെ വധിച്ചു. സോപോറില്‍ ഏറ്റുമുട്ടലിനിടയില്‍ നിന്ന് മൂന്നു വയസുള്ള കുട്ടിയെ അതിസാഹസികമായി പൊലീസ് രക്ഷപ്പെടുത്തി.

ചൈനയുടെ സൈനിക വിന്യാസത്തിന് ഒപ്പം നില്‍ക്കും വിധത്തില്‍ നിയന്ത്രണരേഖയില്‍ 20,000 സൈനികരെ കൂടുതലായി പാക്കിസ്ഥാന്‍ എത്തിച്ചു. പ്രധാനമായും പാക് അനിധിവേശ കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍. റഡാറുകളും സജ്ജമാക്കി. ജമ്മുകശ്മീരില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ അല്‍ ബദര്‍ അടക്കമുള്ള പാക് ഭീകരസംഘടനകളുമായി ചൈനീസ് ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തി. ചൈനീസ് സൈനിക ഉദ്യോഗസ്ഥരും പാക് ചാരസംഘടനയായ െഎഎസ്െഎ ഉദ്യോഗസ്ഥരും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. 

അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ലഡാക്കിലേയ്ക്ക് ചൈനയ്ക്ക് യുദ്ധവിമാനങ്ങളെത്തിക്കാന്‍ പാക് അധിനവേശകശ്മീരിലെ പാക്കിസ്ഥാന്‍റെ വ്യോമതാവളങ്ങളാണ് ഏറ്റവും സൗകര്യപ്രദം. പാക് വ്യോമതാവളങ്ങളിലെ നീക്കങ്ങള്‍ ഇന്ത്യന്‍ വ്യോമസേന സസൂക്ഷമം നിരീക്ഷിച്ചുവരികായണ്. ജമ്മുകശ്മീരിലെ റജൗരിയില്‍ ഭീകരനെ സുരക്ഷാസേന വധിക്കുകയും എകെ 47 തോക്കുകള്‍ ഉള്‍പ്പെടെ ആയുധശേഖരം പിടികൂടുകയും ചെയ്തു. സോപോറില്‍ സിആര്‍പിഎഫ് പട്രോളിങ് സംഘത്തിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ജവാനും നാട്ടുകാരനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിന് ഇടയില്‍പ്പെട്ട് കൊല്ലപ്പെട്ട മുത്തച്ഛന്‍റെ മൃതദേഹത്തിലിരുന്ന് വാവിട്ട് കരഞ്ഞ മൂന്നു വയസുകാരനെ വെടിയുണ്ടകള്‍ക്ക് നടുവില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. 

അതിനിടെ, കറാച്ചി സ്ഫോടനത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരാനുള്ള ചൈനയുടെ നീക്കം പരാജയപ്പെട്ടു. അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ചൈന കോര്‍ കമാന്‍ഡര്‍മാരുടെ യോഗം ഇന്നലെ 12 മണിക്കൂറോളമാണ് നീണ്ടുനിന്നത്. നിലവിലെ സാഹചര്യം വിലയിരുത്തിയെങ്കിലും സേന പിന്മാറ്റത്തിന് ചൈന ഇപ്പോഴും തയ്യാറായിട്ടില്ല.   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...