ഇന്ധനവിലയിൽ നികുതി ഭീകരത: ഷാഫി; വേറിട്ട രോഷമുയർത്തി യൂത്ത് കോൺഗ്രസ്

shafi-parambil-1
SHARE

ഇന്ധനവില കുറയ്ക്കാതെ കേന്ദ്രസർക്കാർ നികുതി ഭീകരതയാണ് നടപ്പാക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. കേന്ദ്രസർക്കാരിന്റെ വഴിയെ സംസ്ഥാന സർക്കാരും കോവിഡ് കാലത്ത് ബസ് ചാർജ് വർധിപ്പിച്ചതും അനീതിയാണ്. ഇന്ധന വില വർധനയ്ക്കെതിരെ സമരം ശക്തമാക്കും. 

യൂത്ത് കോൺഗ്രസിന്റെ പ്രതീകാത്മക കേരളബന്ദ് പാലക്കാട് കലക്‌ട്രേറ്റിന് മുന്നിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ പതിനഞ്ചു മിനിട്ട് വാഹനം നിർത്തിയിട്ടായിരുന്നു പ്രതിഷേധം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...