തമിഴ്നാട്ടില്‍ കോവിഡ് മരണം ആയിരം കടന്നു; 900 പേരും ചെന്നൈയിൽ

chennai-2
SHARE

തമിഴ്നാട്ടില്‍ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്ന് മാത്രം 60 മരണം.  സംസ്ഥാനത്ത് ആകെ മരണം 1201 ആയി.. ഇന്ന് 3943 പേര്‍ക്ക് രോഗം സ്ഥിരീകിരിച്ചു. തമിഴ്നാട്ടില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,167 ആയി.

ചെന്നൈ നഗരത്തില്‍ ഇന്ന് കോവിഡ് ബാധിതരായത് 2,393 പേര്‍. 58,327  പേരാണ് ചെന്നൈയിലെ ആകെ കോവിഡ് ബാധിതര്‍. തൊള്ളായിരത്തോളം പേര്‍ ചെന്നൈയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...