എ പ്ലസ് കൂടുതല്‍ മലപ്പുറത്ത്; കുട്ടനാടിന് നൂറുമേനി; സർക്കാർ സ്കൂളുകള്‍ക്ക് മുന്നേറ്റം

SSLC-exam-during-COVID-19-l
SHARE

എസ്എസ്എല്‍സി പരീക്ഷ ഫലത്തിൽ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മുന്നേറ്റം. 637 സര്‍ക്കാര്‍ സ്കൂളുകളില്‍ നൂറുശതമാനം വിജയം കൊയ്തു. 1837 ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളില്‍ എല്ലാ വിദ്യാര്‍ഥികളും ജയിച്ചു. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്തവണ എസ്എസ്എല്‍സി ഫലം നിശ്ചയിച്ചത്. 

എസ്എസ്എല്‍സി ക്ക് 98.82 ശതമാനം വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് 41906 പേര്‍ക്ക്. പത്തനംതിട്ട ജില്ല 99.71 ശതമാനം; കുറവ് വയനാട്. കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ നൂറുശതമാനം വിജയം. 41906 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ് – 2736. റവന്യൂജില്ലകളില്‍ മികച്ച വിജയം പത്തനംതിട്ട - 99.71 %. 

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫലം അറിയാം http://www.prd.kerala.gov.in/

പരീക്ഷാഫലങ്ങൾ ലഭിക്കുന്ന വെബ്സൈറ്റുകൾ: www.prd.kerala.gov.in, http://keralapareekshabhavan.in , https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in

എസ്എസ്എൽസി(എച്ച്ഐ) ഫലം–  http://sslchiexam.kerala.gov.in  ടിഎച്ച്എസ്എൽസി(എച്ച്ഐ) ഫലം– http://thslchiexam.kerala.gov.in ടിഎച്ച്എസ്എൽസി ഫലം– http://thslcexam.kerala.gov.in എഎച്ച്എസ്എൽസി റിസൾട്ട്  http://ahslcexam.kerala.gov.in

MORE IN BREAKING NEWS
SHOW MORE
Loading...
Loading...