കൂടുതൽ സിനിമാക്കാരെ വിളിപ്പിക്കും: 'ഗൂഢാലോചന' തള്ളാതെ പൊലീസ്

shamna
SHARE

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സിനിമാ ബന്ധമുള്ള കൂടുതൽ പേരെ വിളിച്ചുവരുത്തി വിവരം തേടാൻ പൊലീസ് നീക്കം തുടങ്ങി. പ്രതികൾ ബന്ധം പുലർത്തിയതായി കണ്ടെത്തിയവരിൽ ചിലരെ ഇന്ന് മുതൽ വിളിപ്പിക്കും. ഇവരിൽ ചിലർക്കെല്ലാം ഗൂഡാലോചനയിൽ പങ്കുണ്ടാകാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. 

അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളിൽ മൊഴി നൽകിയവരിൽ ചിലരെ വീണ്ടും വിളിപ്പിച്ചേക്കും. അതിനിടെ ഷംനയിലേക്ക് എത്തിച്ചേരാൻ തട്ടിപ്പ്‌ സംഘത്തെ സഹായിച്ചവരുടെ കാര്യത്തിൽ ഇന്ന് വ്യക്തതയുണ്ടാകും. ഷംനയുടെ ഫോൺ നമ്പർ തട്ടിപ്പുകാർക്ക് നൽകിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ ഇന്ന് വിശദീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ഷംന കാസിമിന് വിവാഹമാലോചിച്ചുള്ള തട്ടിപ്പിന് തന്ത്രം മെനഞ്ഞത് വിദേശത്തുള്ളയാളെന്ന് ഡപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലി. വിദേശത്തു നിന്ന് തിരികെയെത്തിയ ഇയാൾ കോവിഡ് ബാധിച്ച് ചികിൽസയിലാണ്. രോഗം ഭേദമായശേഷം കസ്റ്റഡിയിലെടുക്കുമെന്നും ജി. പൂങ്കഴലി പറഞ്ഞു. കേസിൽ ഷംന കാസിമിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. ഇന്നോ നാളെയോ ഷംനയുടെ മൊഴിയും രേഖപ്പെടുത്തും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...