സ്വർണക്കടത്ത് കെട്ടുകഥ; ബുദ്ധികേന്ദ്രം ഹെയർ സ്റ്റൈലിസ്റ്: നിഗമനം ഇങ്ങനെ

shamana-kasim
SHARE

നടി ഷംന കാസിം ബ്ലാക്ക് മെയിൽ കേസിന്റെ ആസൂത്രണം പ്രതികളായ  ഹാരിസും റഫീഖും ചേർന്നെന്ന് നിഗമനത്തിൽ  പൊലീസ്. പെൺകുട്ടികളെ ചതിയിൽ വീഴ്ത്തിയ കേസിലും ഇവർതന്നെയാണ് ബുദ്ധികേന്ദ്രം. സ്വർണകടത്ത് കെട്ടുകഥ മാത്രം ആണെന്നും പൊലീസ് പറയുന്നു. ഓൺലൈൻ വഴി ഷംനയുടെ മൊഴിയെടുപ്പ് തുടങ്ങി. 

  

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലും, പെൺകുട്ടികളെ ചതിയിൽ വീഴ്ത്തിയ കേസിലും 8 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. എല്ലാത്തിന്റെയും ആസൂത്രണം ഇന്നലെ അറസ്റ്റിലായ ഹെയർ സ്റ്റൈലിസ്റ് ഹാരിസും ഷംനയുടെ വരാനായി അഭിനയിച്ച റഫീഖും ചേർന്നാണ് എന്ന നിഗമനത്തിലാണ് പൊലീസ്. ഷംന കാസിമിന്റെ നമ്പർ പ്രതികൾക്ക് നൽകിയത് സിനിമ മേഖലയിലെ ഒരു വ്യക്തിയാണ്. നടിയിൽ നിന്ന്  പണം തട്ടൽ ആയിരുന്നു ഇവരുടെ ലക്ഷ്യം. സ്വർണക്കടത്ത്  പ്രതികൾ ഉണ്ടാക്കിയ കഥ എന്നാണ് പോലീസ് പറയുന്നു. 20ലേറെ യുവതികളെ പ്രതികൾ കെണിയിൽ വീഴ്ത്തി.

യുവതികളിൽ നിന്ന് തട്ടിയെടുത്ത 8പവൻ സ്വർണം കണ്ടെടുത്തു. ഇതിനിടെ ക്യാറന്റീനിൽ കഴിയുന്ന നടി ഷംന കാസിമിന്റെ മൊഴി പോലീസ് ഓൺലൈനിലൂടെ രേഖപ്പെടുത്താൻ തുടങ്ങി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...