ഇന്ത്യ ഭദ്രമായ നിലയില്‍; നവംബര്‍ വരെ സൗജന്യ ഭക്ഷ്യധാന്യം: പ്രധാനമന്ത്രി

narendra-modi-1
SHARE

കോവിഡ് മരണനിരക്കില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃത്യസമയത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും ശക്തമായ മുന്‍കരുതലെടുത്തതും കരുത്തായി. ലോക്ഡൗണ്‍ ഇളവുചെയ്തശേഷം കോവിഡ് പ്രതിരോധത്തില്‍ അലംഭാവം കൂടുന്നു. മാര്‍ഗരേഖ ലംഘിക്കുന്നവരെ തടയണം. കോവിഡ് മുന്‍കരുതലുകള്‍ ലംഘിക്കുന്നവരെ നിരുല്‍സാഹപ്പെടുത്തണം. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിന് മുകളിലല്ലെന്നും നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. 

മറ്റ് രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ വേണം. പനിയും ചുമയും ഉള്‍പ്പെടെ മറ്റ് രോഗങ്ങള്‍ വ്യാപിക്കുന്ന സമയമാണെന്ന് പ്രധാനമന്ത്രി. ഓരോ പൗരനും ആരോഗ്യകാര്യത്തില്‍ പ്രത്യേക കരുതലെടുക്കണം. 

'ജന്‍ധന്‍ അക്കൗണ്ടുകളില്‍ 21,000 കോടി രൂപ നേരിട്ട് നല്‍കി. 9 കോടിയിലധികം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ 18000 കോടി നല്‍കി. ഗ്രാമങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ 50,000 കോടി ചെലവഴിക്കുന്നു.

നവംബര്‍ വരെ സൗജന്യഭക്ഷ്യധാന്യം 

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ നീട്ടി. 80 കോടി കുടുംബങ്ങള്‍ക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ നല്‍കും. ഓരോ കുടുംബത്തിനും ഒരു കിലോ കടലയും ലഭ്യമാക്കും. പദ്ധതി വിപുലീകരിക്കുമ്പോള്‍ തൊണ്ണൂറായിരം കോടി രൂപ ചെലവുവരും. ഇതുവരെ ചെലവായ തുക ചേര്‍ക്കുമ്പോള്‍ ഒന്നരലക്ഷം കോടി രൂപയാകും. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി അതിഥി തൊഴിലാളികള്‍ക്ക് തുണയാകുമെന്നും പ്രധാനമന്ത്രി  പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...