ചൈനയിൽ പുതിയ വൈറസ്; മനുഷ്യരിലേക്ക് പടര്‍ന്നേക്കാം: മുന്നറിയിപ്പ്

CHINA-HEALTH-VIRUS
SHARE

മറ്റൊരു മഹാമാരിക്ക് കാരണമായേക്കാവുന്ന വൈറസുകളെ ചൈനയില്‍ കണ്ടെത്തി. മനുഷ്യരിലേക്ക് പടര്‍ന്നേക്കാവുന്ന വൈറസ്, പന്നികളിലാണ് കണ്ടെത്തിയത്. 2009ലെ പക്ഷിപ്പനിക്ക് കാരണമായ വൈറസിന് സമാനമാണ് നിലവില്‍ ഇവയുടെ സ്വഭാവം. പക്ഷേ ജനിതഘടനയില്‍ മാറ്റമുണ്ടായേക്കാമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. അറവുശാലയിലെ ജീവനക്കാരില്‍ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ ഭീഷണിയില്ലെങ്കിലും മഹാമാരിയാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  

അതേസമയം, രാജ്യങ്ങള്‍ ശരിയായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് വ്യാപനം ഇനിയും വര്‍ധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന. ചില രാജ്യങ്ങള്‍ കോവിഡിനെ നേരിടുന്നതില്‍ പുരോഗതി കൈവരിച്ചെങ്കിലും ആഗോള തലത്തില്‍ രോഗവ്യാപനം കൂടുന്നുവെന്നാണ് വിലയിരുത്തല്‍. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...