2002 കോടിയുടെ 52 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി

thomas-isaac-1
SHARE

പന്ത്രണ്ട് റയില്‍വേ മേല്‍പ്പാലങ്ങള്‍ ഉള്‍പ്പടെ 2002 കോടിയുടെ 52 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്‍കി. തീരദേശ ഹൈവേയുടെ ഭാഗമായുള്ള അഴീക്കോട് – മുനമ്പം പാലത്തിന് 140 കോടിയും കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് 1030 കോടിയും അനുവദിച്ചു.

ഇതോടെ 42405 കോടിയുടെ പദ്ധതികള്‍ക്ക് ഇതുവരെ കിഫ്ബി അനുമതി നല്‍കി. റീ ബില്‍ഡ് കേരള പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താവുന്ന 2000 കോടിയുടെ ഡയസ്പോറ ബോണ്ടുകള്‍ ഇറക്കും. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും 1100 കോടി കടമെടുക്കാനും തീരുമാനിച്ചു.

ഇന്‍കലിന് നല്‍കിയ കിഫ്ബി പദ്ധതികളെക്കുറിച്ച് പരാതികളെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഡിപിആറിന്റെ ഘട്ടത്തിലിരിക്കുന്ന പദ്ധതികളില്‍ നിന്ന് അവരെ ഒഴിവാക്കാനും തീരുമാനമായി. ഊരാളുങ്കലിന് തന്നെ കരാര്‍ നല്‍കണമെന്ന് പല ഗുണഭോക്താക്കളും ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് കിഫ്ബി ബോര്‍ഡ് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...