ഫലം ഉടൻ; നേരിയ സാന്നിധ്യത്തിലും രോഗം കണ്ടെത്താം: ആന്റിജൻ ടെസ്റ്റിന് കേരളം

covid-test-2
SHARE

സംസ്ഥാനത്ത് കോവിഡ് കണ്ടെത്താൻ ആന്റിജൻ പരിശോധന തുടങ്ങുന്നു. വൈറസ് ശരീരത്തിൽ കയറിയാൽ രണ്ടാo ദിവസം തന്നെ തിരിച്ചറിയാമെന്നതാണ് പ്രത്യേകത. പ്രതിദിന പരിശോധന 15000 ആക്കാൻ കൂടുതൽ ലാബുകൾ ക്രമീകരിക്കാനും ശ്രമം തുടങ്ങി. 

   

ശരീരത്തിന് പുറത്ത് നിന്നെത്തുന്ന അന്യവസ്തുക്കളാണ് ആന്റിജനുകൾ. വായിൽ നിന്നും മൂക്കിൽ നിന്നും എടുക്കുന്ന സ്രവത്തിലെ  വൈറസിന്റെ പ്രോട്ടീൻ ഘടകങ്ങൾ തിരിച്ചറിഞ്ഞ് സാന്നിധ്യം കണ്ടെത്തുന്നതാണ് ആന്റിജൻ പരിശോധന രീതി. 

സാധാര പി സി ആർ പരിശോധനയ്ക്ക് 5 മണിക്കൂർ വരെ സമയമെടുക്കുമ്പോൾ ആന്റിജൻ പരിശോധനയിൽ 30 മിനറ്റിനുള്ളിൽ ഫലമറിയാo. കണ്ടെയ്ൻമെന്റ് മേഖലകളിലും ആശുപത്രികളടക്കം കോവിഡ് പരിചരണ കേന്ദ്രങ്ങളിലും പരിശോധന നടത്തും. കൊറിയൻ കമ്പനിയായ എസ്‍ഡി ബയോസെൻസർ വികസിപ്പിച്ച ക്യൂ കോവിഡ് 19 ആന്റിജൻ ഡിറ്റക്‌ഷൻ കിറ്റ് ഉപയോഗിക്കും. രോഗം സംശയിക്കുന്നവരുടെ ഫലം നെഗറ്റീവ് ആണെങ്കിൽ ആർടി പിസിആർ ടെസ്റ്റ് കൂടി നടത്തണം.  

അതേസമയം, നേരിയ ആന്റിജൻ സാന്നിധ്യം കാണിച്ചാൽ പോലും രോഗം ഉറപ്പിക്കാം. പിന്നീട് പിസിആർ പരിശോധന വേണ്ട. ടെസ്റ്റിന്റെ സുവ്യക്തത 99.3 മുതൽ 100 % വരെയാണ്.  ആന്റിബോഡി പരിശോധന പോലെ സ്ഥിരീകരണത്തിന് ആർടി പിസിആർ പരിശോധന വേണ്ടെന്നതും ചെലവ് 500 രൂപയിൽ  കുറവാണെന്നതുമാണ്  ആന്റിജൻ ടെസ്റ്റിന്റെ പ്രാധാന്യം. പരിശോധനകളുടെ എണ്ണം ആഴ്ചയിൽ 15000 ത്തിലേയ്ക്ക് വർധിപ്പിക്കാനാണ് നീക്കം. ഇതിന്  നിലവിലുള്ള 21 ലാബുകൾ മതിയാകില്ല. കൂടുതൽ ലാബുകൾ ക്രമീകരിക്കാനും അവയ്ക്ക് ഐ സി എം ആർ അംഗീകാരം നേടാനുമുള്ള ശ്രമത്തിലാണ് സർക്കാർ.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...