എമ്മി’നെ ‘ജെ’ ആക്കാന്‍ ശ്രമിച്ചു; ഇനി സ്വതന്ത്രമായി നില്‍ക്കും: ജോസ് കെ.മാണി

josekmani
SHARE

യുഡിഎഫ് തീരുമാനം കെ.എം.മാണിയെ മറന്നെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി. യുഡിഎഫിനെ കെട്ടിപ്പടുത്ത േനതാവിന്റെ പാര്‍ട്ടിയെയാണ് പുറത്താക്കിയത്. തദ്ദേശസ്ഥാപന പദവിക്കായി 38 വര്‍ഷമായുള്ള ഹൃദയബന്ധം മുറിച്ചുമാറ്റിയെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. കെ എം മാണിയുടെ മരണത്തിന് ശേഷം പി ജെ ജോസഫ് ആവശ്യപ്പെട്ടതെല്ലാം അനാവശ്യമാണ്. കേരള കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുകയാണ് ജോസഫ് ഗ്രൂപ്പിന്റെ ലക്ഷ്യം. നിരന്തരം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചു. ജോസഫിന് രാഷ്ട്രീയ അഭയം നല്‍കിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാണോ തന്റെ തെറ്റെന്നും ജോസ് കെ.മാണി തുറന്നടിച്ചു. 

കോണ്‍ഗ്രസ് പുറത്താക്കി അപമാനിച്ചു.  ചര്‍ച്ചയെന്ന് പറഞ്ഞ് വീണ്ടും അപമാനിച്ചുവെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ല. സ്വതന്ത്രമായി നില്‍ക്കും, ഉചിതമായ സമയത്ത്  തീരുമാനമെന്നും ജോസ് കെ മാണി പറഞ്ഞു. 

അതേസമയം, കേരള കോണ്‍ഗ്രസ് പ്രശ്നത്തില്‍  മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ലീഗ്. ഇൗ ഘട്ടത്തില്‍ ചര്‍ച്ച യുഡിഎഫിലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറ‍ഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...