മാഹിയിൽ അഞ്ച് പേർക്ക് കൂടി കോവിഡ്; മൂന്ന് പേർ ആരോഗ്യപ്രവർത്തകർ

covid-testing-2
SHARE

മാഹിയിൽ അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പള്ളൂർ സ്റ്റേഷനിലെ ഒരു പോലീസുകാരനും മൂന്ന് ആരോഗ്യപ്രവർത്തകർക്കും ഒരു ആശുപത്രി ജീവനക്കാരിയുമാണ് രോഗ ബാധിതരായത്. സമൂഹത്തില്‍ കൂടുതല്‍ ഇടപെടുന്ന വിവിധ വിഭാഗങ്ങളില്‍ നടത്തിയ റാന്‍ഡം പരിശോധനയിലാണ് രോഗബാധ കണ്ടുപിടിച്ചത്. മാഹി ജനറൽ ആശു‌പത്രിയിലെ ഒരു നഴ്സ്, രണ്ട് അറ്റൻഡർമാർ എന്നിവരാണ് ആരോഗ്യപ്രവർത്തകർ ഇവര്‍ക്കൊം ആശുപത്രിയിലെ ഒരു പാചകതൊഴിലാളിക്കും കോവിഡ് ബാധിച്ചു. വരും ദിവസങ്ങളിലും കൂടുതല്‍ പേരില്‍ പരിശോധന നടത്താനാണ് തീരുമാനം. മാഹിയില്‍ സമൂഹവ്യാപനമില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...