രാജ്യത്ത് അഞ്ചരലക്ഷം കടന്ന് രോഗികൾ; കണക്കില്‍ ഇന്ന് നേരിയ ആശ്വാസം

covid-1
SHARE

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ചരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 18522 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 5,66,840 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 16893 ആയി. അഞ്ചാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് 4ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസം ഇരുപതിനായിരത്തിനടുത്ത് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇന്ന് പ്രതിദിന കണക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 418 പേര്‍ മരിച്ചു. ആകെ സ്ഥിരീകരിച്ച 5,66,840 കേസുകളില്‍ 2,15,125 പേരാണ് ചികില്‍സയിലുള്ളത്. 3,34,822 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം 13,099 പേരാണ് രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അയ്യായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. 

കഴിഞ്ഞ ഒരാഴ്ചയായി മൂവായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് ഇന്നലെ അത് 2084 കേസുകള്‍ മാത്രം. 

അതേസമയം തമിഴ്നാട് ആശങ്കപ്പെടുത്തുകയാണ്. 24 മണിക്കൂറിനിടെ നാലായിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗവ്യാപനത്തില്‍ ഡല്‍ഹിയെ മറികടന്ന് തമിഴ്നാട് രണ്ടാമതെത്തി. കര്‍ണാടകയും തെലങ്കാനയുമാണ് രോഗവ്യാപനം രൂക്ഷമാകുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. നാളെ അണ്‍ലോക്ക് ഡൗണ്‍ രണ്ടാംഘട്ടം നിലവില്‍ വരും. ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും എന്നതാണ് പ്രധാന പ്രഖ്യാപനം. രാത്രി കര്‍ഫ്യൂ 10 മണി മുതല്‍ 5 വരെയായി കുറച്ചു. കോവിഡ് സാഹചര്യത്തിന് പുറമെ ഇന്ത്യ ചൈന സംഘര്‍ഷവും ഇന്ന് രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിക്കുമെന്നാണ് സൂചന.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...