കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ്; എറണാകുളം മാര്‍ക്കറ്റ് അടച്ചു

ernakulam-market-1
SHARE

എറണാകുളം ജില്ലയിൽ 10 പേർക്കു കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 2 പേർക്ക് സമ്പർക്കത്തിലൂടെയാണു വൈറസ് ബാധ. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരന്റെ 2 സഹപ്രവർത്തകർക്കു കൂടി ഇന്നു കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ എറണാകുളം മാര്‍ക്കറ്റ് അടച്ചു. െസന്‍റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ളയുള്ള ഭാഗങ്ങളാണ് അടച്ചത്. 

സംസ്ഥാനത്ത് 131 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് 32 പേര്‍ക്കും കണ്ണൂരില്‍  26 പേര്‍ക്കും രോഗംസ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി രോഗബാധ പത്തുപേര്‍ക്കാണ്.  കണ്ണൂരില്‍ 9 സിഐഎസ്എഫ് ജവാന്മാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം, പാലക്കാട്, കാസര്‍കോട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും സമ്പര്‍ക്കരോഗികളുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...