എതിർപ്പ് മറികടന്നു; ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കി ചൈന: രോഷം

honking
SHARE

ജനാധിപത്യവാദികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ചൈന ഹോങ്കോങ് സുരക്ഷാനിയമം പാസാക്കി. ചൈന ദേശീയ അസംബ്ലി സ്ഥിരം സമിതി  ഐകകണ്ഠ്യേനയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. വിഘടന വാദത്തെയും ഭീകരവാദത്തെയും തടയാനാണ് നിയമനിര്‍മാണമെന്ന്  ചൈന അവകാശപ്പെടുന്നു. 

എന്നാല്‍ ഹോങ്കോങിന്‍റെ പരമാധികാരം ഇല്ലാതാക്കാനാണ് നീക്കമെന്ന് ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിക്കുന്നു. നിയമത്തിന്‍റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...