ടിക്ടോക് ഇന്ത്യയിൽ നിരോധിച്ചു; 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം

not-getting-like-tiktoker-commits-suicide-in-noida
SHARE

ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്കിടെയാണ് സ്വകാര്യതയും രാജ്യസുരക്ഷയും ചൂണ്ടിക്കാട്ടി ഇന്ത്യയുടെ ഡിജിറ്റല്‍ മിന്നലാക്രമണം. ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, എക്സെന്‍ഡര്‍, വൈറസ് ക്ലീനര്‍ രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകളാണ് നിരോധിച്ചത്. 

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ഇന്ത്യ ചൈന ബന്ധത്തെ ഏറെ കലുഷിതമാക്കിയതിനിടെയാണ് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് െഎടി മന്ത്രാലയത്തിന്‍റെ തിരിച്ചടി. ഈ ആപ്പുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി െഎടി നിയമത്തിലെ 69A വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്‍റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, ക്രമസമാധാനം എന്നിവയെ ഈ ആപ്ലിക്കേഷനുകള്‍ ബാധിക്കുന്നതായാണ് െഎടി മന്ത്രാലയം പറയുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ ഇന്ത്യ മുന്‍നിരയിലാണെങ്കിലും 130 കോടി ജനങ്ങളുടെ സുരക്ഷയെ ഈ ആപ്ലിക്കേഷനുകള്‍ കണക്കിലെടുക്കുന്നില്ല. ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരുടെ ഡേറ്റ ഇന്ത്യയ്ക്ക് പുറത്തുള്ള സര്‍വറുകളിലേയ്ക്ക് അനധികൃതമായി മാറ്റുന്നതായി പരാതികള്‍ ലഭിച്ചു. ഈ ഡേറ്റ മുഴുവന്‍ ഉപയോഗിച്ചും വിലയിരുത്തിയും വിശകലനം ചെയ്തും ഇന്ത്യക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തില്‍ ഉപയോഗിക്കപ്പെടുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിയിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ ഈ ആപ്പുകള്‍ നിരോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 

മൊബൈല്‍ ഫോണുകളിലും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ഇതര ഉപകരണങ്ങളിലും നിരോധനമുണ്ട്. യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടാക്കിയ ടിക് ടോക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ മുന്‍നിരയിലാണ്. 2 ബില്യണ്‍ ഉപയോക്താക്കളാണ് ടിക് ടോകിന് ആകെയുള്ളത്. ജൂണ്‍ 15ന് ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതോടെ ബോയ്കോട്ട് ചൈന പ്രചാരണം ഇന്ത്യയില്‍ ശക്തമായിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...