ലോക്ക്ഡൗൺ 6.0; രാത്രി കര്‍ഫ്യൂവിൽ മാറ്റം; നിയന്ത്രണങ്ങള്‍ ഇങ്ങനെ

chennai-smart-lockdown-maybe-come
SHARE

രാജ്യത്ത് ലോക്ഡൗണ്‍ 6.0 പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല. ജൂലൈയിലും രാജ്യാന്തരവിമാനസര്‍വീസുകള്‍ പുനരാരംഭിക്കില്ല. രാത്രികാല കര്‍ഫ്യൂ രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ ആക്കി.  ഓഫീസുകളിൽ ആളുകൾ കൂട്ടം കൂടിയിരുന്ന ജോലി ചെയ്യുന്നത് രോഗവ്യാപനം കൂടാനുള്ള സാഹചര്യം വർധിക്കുന്നതിനാൽ പരമാവധി ആളുകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും നിർദേശം. 

മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ:

തിയറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിങ്പൂള്‍, പാര്‍ക്കുകള്‍ തുറക്കില്ല

ബാറുകളില്‍ ഇരുന്ന് മദ്യപാനം അനുവദിക്കില്ല

ആള്‍ക്കൂട്ടമുള്ള സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരികപരിപാടികള്‍ക്ക് വിലക്ക് തുടരും

സമ്പൂര്‍ണലോക്ഡൗണ്‍ കണ്ടെയ്‍ന്‍മെന്റ് സോണുകളില്‍ മാത്രം

അണ്‍ലോക് 2.0

കടകളില്‍ സ്ഥലസൗകര്യമനുസരിച്ച് അഞ്ചില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം

കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകളുടെ പരിശീലനകേന്ദ്രങ്ങള്‍ ജൂലൈ 15ന് തുറക്കും

ആഭ്യന്തരവിമാനസര്‍വീസുകളുടേയും ട്രെയിനുകളുടേയും എണ്ണം കൂട്ടും

രാത്രി കര്‍ഫ്യൂസമയം കുറച്ചു; പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യൂ

MORE IN BREAKING NEWS
SHOW MORE
Loading...
Loading...