ഇന്ധനവില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം

congress-petrol-protest
SHARE

ഇന്ധനവില  വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം.  11 മണി മുതൽ 12 മണി വരെയാണ് കേന്ദ്ര സർക്കാർസ്ഥാപനങ്ങൾക്കു മുന്നിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ  പ്രതിഷേധ ധർണ പുരോഗമിക്കുന്നത്. ഇന്ധന വില വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതിക്ക് നിവേദനവും സമർപ്പിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്പീക്ക് അപ്പ് ഓൺ പെട്രോൾ ഡീസൽ പ്രൈസ് ഹൈക്ക് എന്ന പേരിൽ ഓണ്‍ ലൈന്‍ ക്യാമ്പയിനും നടത്തും. നാളെ മുതൽ ജൂലൈ നാലു വരെ ബ്ലോക്ക് മണ്ഡലം തലങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

ഇതിനിടെ ഇന്ധനവില ഇന്നു വീണ്ടും കൂട്ടി. ഡീസല്‍ ലീറ്ററിന് 12 പൈസയും പെട്രോളിന് അഞ്ച് പൈസയുമാണ് കൂട്ടിയത്. ഇരുപത്തിമൂന്ന് ദിവസംകൊണ്ട് ഒരു ലീറ്റര്‍ ഡിസലിന് പത്തുരൂപ നാല്‍പത്തിയേഴ് പൈസയാണ് കൂടിയത്. പെട്രോളിന് ഒന്‍പത് രൂപ ഇരുപത്തിരണ്ട് പൈസയും കൂടി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...