'മുരളീധരന്റെ സ്റ്റാഫിൽ കോൺഗ്രസുകാരും'; ബിജെപിക്കുള്ളിൽ പോര്: തള്ളി സുരേന്ദ്രൻ

BJP-Core-02
SHARE

കേന്ദ്ര മന്ത്രി വി.മുരളീധരന്റെ പെഴ്സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരുണ്ടെന്ന ആക്ഷേപവുമായി പി.കെ.കൃഷ്ണദാസ് പക്ഷം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ വീട്ടിൽ  ചേരുന്ന കോർ ഗ്രൂപ്പ് യോഗത്തിലാണ് ആക്ഷേപം.

ഡി.ആർ.ഡി.ഒ കേസിൽ ഉൾപ്പെട്ടയാൾ മുരളീധരന്റെ ഓഫീസിലെ നിത്യസന്ദർശകനാണ് എന്നതടക്കം ദേശാഭിമാനി എഡിറ്റോറിയലിൽ വന്ന ആരോപണങ്ങളും കോർഗ്രൂപ്പിൽ ചർച്ചയ്ക്ക് വന്നു.  

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളടക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ആർ.എസ്.എസ് നിർദേശം പ്രകാരം ചേരുന്ന യോഗത്തിൽ വീഡിയോ കോഫറൻസിങ്ങ് വഴി വി.മുരളീധരനും പങ്കെടുക്കുന്നുണ്ട്.

എന്നാൽ വി.മുരളീധരന്റെ ഓഫീസിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രതികരിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...