പെട്രോൾ, ഡീസൽ വീണ്ടും കൂട്ടി; ഇരുട്ടടിയായി ഇന്ധനവിലക്കയറ്റം

petrol-pump-2
SHARE

രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയും കൂടി. 19 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് കൂടിയത് 10.04 രൂപ. പെട്രോളിന് കൂടിയത് 8.68 രൂപ. കൊച്ചിയിലെ ഡീസല്‍ വില 75രൂപ 84 പൈസ, പെട്രോള്‍ വില 80.08രൂപ 

അതേസമയം, ചരിത്രത്തിലാദ്യമായി ഡൽഹിയിൽ പെട്രോളിനെക്കാൾ കൂടുതൽ വില ഡീസലിന്. തുടർച്ചയായ 17 ദിവസം പെട്രോളിനും ഡീസലിനും വില ഉയർന്ന ശേഷം ഇന്നലെ ഡീസലിനു മാത്രം വില വർധിച്ചു. ഇതോടെ ഡീസൽ വില ലീറ്ററിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായി.

പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി (വാറ്റ്) 30% ആയി ഉയർത്തിയതാണ് ഡൽഹിയിൽ ഡീസൽവിലയിൽ കാര്യമായ മാറ്റമുണ്ടാക്കിയത്. നേരത്തേ പെട്രോളിന് 27%, ഡീസലിന് 16.75% എന്നിങ്ങനെയായിരുന്നു വാറ്റ്.

മറ്റു വൻ നഗരങ്ങളിലെ വില പെട്രോൾ, ഡീസൽ ക്രമത്തിൽ. കൊൽക്കത്ത: 81.45, 75.06, മുംബൈ: 86.54, 78.22, ചെന്നൈ: 83.04, 77.12

MORE IN BREAKING NEWS
SHOW MORE
Loading...
Loading...