ഗുണ്ടയെ നടുറോഡില്‍ കുത്തിക്കൊന്ന പ്രതികൾ പിടിയിൽ; ദൃശ്യങ്ങൾ പുറത്ത്

kollam-murder-2
SHARE

കൊല്ലം പേരയത്ത് നടുറോഡില്‍ ഗുണ്ടയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊച്ചിയില്‍ പിടിയിലായി. പ്രജീഷ് , ബിന്‍റോ സാബു എന്നിവരാണ് വാഹനപരിശോധനയ്ക്കിടെ ഇടപ്പള്ളിയില്‍ പൊലീസിന്‍റെ പിടിയിലായത്. പ്രജീഷ് സക്കീര്‍ബാബുവിനെ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.  വിഡിയോ റിപ്പോർട്ട് കാണാം

കൊല്ലപ്പെട്ട സക്കീർബാബുവും പ്രതിയായ പ്രജീബും തമ്മിൽ മുൻ വൈരാഗ്യമുണ്ട്. പ്രജീബിൻ്റെ ബന്ധുമായ പെൺകുട്ടിയെ സക്കീർ ശല്യം ചെയ്തതാണ് തർക്കത്തിന്  തുടക്കം. ഇത് ചോദ്യം ചെയ്ത പ്രജീബിനെ സക്കീറും സംഘം കാറിൽ തട്ടികൊണ്ടു പോയി മർദിച്ചു. കുണ്ടറ പെലീസ് അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മൂന്നുമാസങ്ങൾക്ക് ശേഷം സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങിയ സക്കീർ പേരയത്ത് ജിം നടത്തുന്ന പ്രജീബിനെ അവിടെ കയറി ആക്രമിച്ചു. ഇതോടെ സക്കീർ വീണ്ടും ജയിലിലായി. ഒരാഴ്ച്ച മുൻപ് ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി.

വൈകുന്നേരം പേരയം ജംക്ഷനിൽ വെച്ച് സക്കീർ പ്രജീബിനെ വീണ്ടും ആക്രമിച്ചു. കുതറി ഓടിയ പ്രജീബ് വീട്ടിൽ നിന്നും കത്തിയുമായി മടങ്ങിയെത്തി സക്കീറിനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...