ഗര്‍ഭിണിയായ സഫൂറ സര്‍ഗറിന് ഒടുവില്‍ ജാമ്യം

safoora-zargar-1
SHARE

ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ജാമിയ മിലിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗര്‍ഭിണിയായ സഫൂറയ്ക്ക് മാനുഷിക പരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്ന അപേക്ഷയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. ഡല്‍ഹിയിലുണ്ടാകണമെന്ന ഉപാധിയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുന്നോട്ടുവെച്ചത്. പതിനായിരം രൂപ ബോണ്ടുള്‍പ്പെടെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹി വിട്ടുപോകുമ്പോള്‍ കോടതിയെ അറിയിക്കണം. 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്തണം. എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...