ഇന്ധനവില വര്‍ധന തുടരുന്നു; വലഞ്ഞ് സാധാരണക്കാർ

petrol-pump-1
SHARE

തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. രണ്ട് വര്‍ഷത്തിനു ശേഷം കേരളത്തില്‍ പെട്രോള്‍ വില എണ്‍പത് കടന്നു. ഇന്ധനവില കുത്തനെ കൂടുമ്പോഴും നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരം, കൊല്ലം വയനാട് ജില്ലകളില്‍ പെട്രോള്‍ വില എണ്‍പത് കടന്നു. എഴുപത്തി ഒന്‍പതര രൂപയ്ക്ക് മുകളിലാണ് ഇന്ന് സംസ്ഥാനത്തെ ശരാശരി പെട്രോള്‍ വില. ശരാശരി ഡീസല്‍ വില ലീറ്ററിന് എഴുപത്തിനാലു രൂപ കടന്നു. രണ്ടാഴ്ച കൊണ്ട് പെട്രോളിന് ഏഴുരൂപ 65 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് കൂട്ടിയത് ഏഴു രൂപ എണ്‍പത്തിയാറ് പൈസ. പെട്രോളിനും ഡീസലിനും വലിയ തോതില്‍ നികുതി ചുമത്തി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു.

ഇന്ധന വില വര്‍ധിക്കുകയാണെങ്കിലും സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി വര്‍ധിപ്പിച്ച എക്സൈസ് തീരുവ കുറയ്ക്കുകയാണ് വേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു.

ലോക്ക് ഡൗണ്‍ സമയത്ത് രാജ്യാന്തരവിപണിയില്‍ ഇന്ധന വില കുറഞ്ഞപ്പോള്‍ അതിന്‍റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ എക്സൈസ് ഡ്യൂട്ടി കുത്തനെ കൂട്ടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ രാജ്യാന്തര വിപണിയില്‍ വില വര്‍ധിക്കാന്‍ തുടങ്ങിയതോടെ കൂട്ടിയ തീരുവ കുറയ്കകാതെ ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മുപ്പത് രൂപയ്ക്ക് മുകളിലാണ് പെട്രോളിന്‍റെയും ഡിസലിന്‍റെയും എക്സൈസ് തീരുവ.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...