‘ആര്‍ക്കും രോഗം വരാം’; കണ്ണൂരിലെ മരണത്തിന് പിന്നാലെ ഡിഎംഒ; അതിജാഗ്രത

sunil-kannur-dmo-2
SHARE

എക്സൈസ് ഡ്രൈവറുടെ മരണം വളരെ ശ്രദ്ധിക്കേണ്ട സാഹചര്യമെന്ന് കണ്ണൂർ ഡിഎംഒ നാരായണ നായിക്ക്. കോവിഡ് ബാധിച്ച് മരിച്ച സുനിലിന്‍റെ രോഗ ഉറവിടം കണ്ടെത്തുക പ്രധാനം. അതിനുള്ള ശ്രമം തുടരും. 

സുനിലിന്‍റെ സമ്പര്‍ക്കപട്ടികയില്‍ 25 ബന്ധുക്കളും 18 സഹപ്രവര്‍ത്തകരുമുണ്ട്. സുനിലിന് മറ്റ് അസുഖങ്ങള്‍ ഉള്ളതായി അറിയില്ലെന്നും മരണകാരണം കോവിഡ് മാത്രമാകാനാണ് സാധ്യതയെന്നും ഡിഎംഒ നാരായണ നായിക്ക് പറഞ്ഞു. ആര്‍ക്കും രോഗം വരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ കോവിഡ് ചികില്‍സയിലായിരുന്ന എക്സൈസ് ഡ്രൈവര്‍ പടിയൂര്‍ സ്വദേശി സുനിലാണ്(28) മരിച്ചത്. പതിമൂന്നാം തിയതിയാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ചൊവ്വാഴ്ച  രോഗം സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കോവിഡ് മരണം 21 ആയി.

മട്ടന്നൂര്‍ എക്സൈസ് റേയ്ഞ്ച് ഓഫീസിലെ ഡ്രൈവറായ പടിയൂര്‍ സ്വദേശിയെ കടുത്തപനിയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായതോടെ ഞായറാഴ്ച കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ന്യുമോണിയ ഇരുശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചു. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. 

ഈ മാസം മൂന്നാം തിയ്യതി അബ്ക്കാരി കേസില്‍ അറസ്റ്റിലായ പ്രതിയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവര്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രതിയുമായി തോട്ടടയിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച പതിന്നാലുകാരന്റെ രോഗത്തിന്റെ ഉറവിടം തേടി ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...